ThiruvambadyVideos

തിരുവമ്പാടിയിൽ മത്തായി ചാക്കോ അനുസ്മരണം നടത്തി

തിരുവമ്പാടി: മുൻ എം.എൽ.എ.യും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മത്തായി ചാക്കോയുടെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.എം. തിരുവമ്പാടിയിൽ പ്രകടനവും, പൊതുസമ്മേളനവും നടത്തി.

ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ജോർജ് എം. തോമസ്, ടി. വിശ്വനാഥൻ, ലിന്റോ ജോസഫ് എം.എൽ.എ., ജോളി ജോസഫ് എന്നിവർ സംസാരിച്ചു. മത്തായി ചാക്കോ എൻഡോവ്‌മെന്റ് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ ടി. നന്ദയ്ക്ക് ലിന്റോ ജോസഫ് എം.എൽ.എ സമർപ്പിച്ചു.

പ്രകടനത്തിന് ജോണി എടശ്ശേരി, സി.എൻ. പുരുഷോത്തമൻ, ഗീതാ വിനോദ്, സുനിൽ ഖാൻ, സജി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button