Thiruvambady

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി 751 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘത്തിന്റെ രൂപീകരണയോഗം തിരുവമ്പാടി പഞ്ചായത്ത് മെമ്പർ ജോഷി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മെമ്പറും സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ സോണി മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ ബെന്നി ലൂക്കോസ് ആമുഖഭാഷണം നടത്തി. സീനിയർ അസിസ്റ്റന്റ് അബ്ദുൽ റഷീദ് സ്വാഗതം ആശംസിച്ചു.എം.പി.ടി.എ. ചെയർപേഴ്സൺ സോണി സിജോ, പൂർവാധ്യാപകരായ ടി.പി. ജോസഫ്, കെ.എം. സെബാസ്റ്റ്യൻ, മേരി എം.സി., സിബി കുര്യാക്കോസ്, പൊതുപ്രവർത്തകരായ ജോസ് മാത്യു, കുര്യാച്ചൻ തെങ്ങുംമുട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിനെ ചെയർമാനായും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസിനെ ജനറൽ കൺവീനറായും ഉൾപ്പെടുത്തി 751 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.പൂർവാധ്യാപകർ, പൗരപ്രമുഖർ, മുൻ പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

Related Articles

Leave a Reply

Back to top button