Kodanchery

ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷിച്ച് കോടഞ്ചേരി പോലീസ്

കോടഞ്ചേരി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ കോടഞ്ചേരി പോലീസ് രക്ഷപ്പെടുത്തി. കോടഞ്ചേരി തോട്ടുമുഴിയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അയൽവാസിയാണ് വിവരം ഫോൺ വിളിച്ച അറിയിച്ചത്.
സ്റ്റേഷൻ എസ്.എച്ച്.ഒ വി.കെ റസാഖിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ കെ.സി പ്രദീപ്, അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ ജിനേഷ് കുര്യൻ, സീനിയർ സിപിഒ മാരായ ഡിനു ബേബി, യു.വി അഖിലേഷ് എന്നിവർ ചേർന്ന് ദ്രുതഗതിയിൽ സ്ഥലത്തെത്തി.

വീടിന്റെ മുറി ചവിട്ടിത്തുറന്ന്‌ മച്ചിൽ ബെഡ്ഷീറ്റിൽ തൂങ്ങിനിന്ന യുവാവിനെ കെട്ട് അഴിച്ച് രക്ഷപ്പെടുത്തി. വാർഡ്‌ മെമ്പർ ജോബി ജോസഫിന്റെ നേതൃത്വത്തിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

Related Articles

Leave a Reply

Back to top button