Kodiyathur

ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ്, ചെറുവാടിയിൽ ക്രിസ്മസ്-പുതുവത്സരാഘോഷം നടന്നു

കൊടിയത്തൂർ: ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ്, ചെറുവാടിയിൽ ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തി. ജി ഐ ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

അബ്ബാസ് കളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജി ഐ ടി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ സർക്കാർ/സർക്കാർ ഇതര കോഴ്‌സുകളുടെ പദ്ധതികൾ പ്രഖ്യാപിച്ചു. ലാബ് ടെക്‌നോളജി കോഴ്‌സുകൾ, ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സുകൾ, കംപ്യൂട്ടർ കോഴ്‌സുകൾ തുടങ്ങി നിരവധി കോഴ്സുകൾ ജി ഐ ടിയിൽ നിലവിൽ പഠിക്കാവുന്നതാണ്.

അബ്ദുൾ മജീദ്, എം.ധർമ്മപാലൻ നമ്പ്യാർ, ബഷീർ തുവരിക്കൽ, ഫസൽ ബാബു, അബ്ദുൾ മജീദ് സി ടി, അബ്ദുൽ സലാം, സുധ പി, ഗുലാം ഹുസൈൻ, അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വിദ്യാർഥികൾക്ക് ക്രിസ്തുമസ് കേക്കുകൾ വിതരണം ചെയ്തു, തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൾച്ചറൽ പ്രോഗ്രാമും നടന്നു.

Related Articles

Leave a Reply

Back to top button