Thiruvambady

തിരുവമ്പാടി അൽഫോൻസ കോളേജിന് ഹരിതകേരളം മിഷൻ “പച്ചത്തുരുത്ത് ” അംഗീകാരം

തിരുവമ്പാടി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിയുടെ സഹായത്തോടെ തിരുവമ്പാടി അൽഫോൻസ കോളേജിൽ ഗ്രീൻ ക്ലബ്ബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നട്ടുപ്പിടുപ്പിച്ച പച്ചതുരുത്തിന്ഹരിത കേരളം മിഷന്റെ അംഗീകാരം.

ജില്ലാ കോർഡിനേറ്റർ പ്രകാശ് പി അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഡോ. കെ വി ചാക്കോയ്ക്ക് അംഗീകാരപത്രം കൈമാറി.

കോളേജ് പ്രിൻസിപ്പൽ ഡോ. കെ വി ചാക്കോ അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങ്ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ് പി ഉദ്ഘാടനം ചെയ്യ്തു. 

അൽഫോൻസ കോളേജ്  ഗ്രീൻ ക്ലബ്ബ് കോർഡിനേറ്റർ ഷീബ മോൾ ജോസഫ്, അൽഫോൻസ കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ.ഷെനിഷ് അഗസ്റ്റിൻ,ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ ഡോണ ഫ്രാൻസിസ്, അൽഫോൻസാ കോളേജ്  ഗ്രീൻ ക്ലബ്ബ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോളിൻ ജോൺസൻ, റോസ്‌മിൻ സ്റ്റാലിൻ, അതുല്യ, അർജുൻ ജയിൻ എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button