Mukkam

യു.ഡി.എഫിൻ്റെ ആരോപണം അടിസ്ഥാനരഹിതം: മുക്കം നഗരസഭ ചെയർമാൻ

മുക്കം: നഗരസഭ ആസൂത്രണ  സമിതി അംഗങ്ങളെ തിരഞ്ഞെടുത്തതിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് പ്രകടമായി എന്ന യു.ഡി.എഫിൻ്റെ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് മുക്കം നഗരസഭ ചെയർമാർ പി.ടി ബാബു. ഓരോ പാർട്ടിക്കും അവരുടെ കൗൺസിൽ പ്രാതിനിധ്യമനുസരിച്ചുള്ള അംഗങ്ങളെ നിർദേശിക്കാൻ അവസരം നൽകിയിരുന്നു.അതനുസരിച്ചാണ് ആസൂത്രണ സമിതി രൂപീകരിച്ചതും അംഗങ്ങളെ ഉൾപ്പെടുത്തിയതും. എല്ലാവരുടെയും നിർദ്ദേശം പരിഗണിക്കുകയും ചെയ്തു. ഇത് കൗൺസിൽ അംഗീകരിച്ചതുമാണ്. ഇതിനെതിരെയുള്ള യു.ഡി.എഫ് ൻ്റെ  ആരോപണം അവരുടെ രാഷ്ട്രിയ പാപ്പരത്തമാണ് വെളിവാക്കുന്നത്.

ആസൂത്രണസമിതി അംഗങ്ങൾ യോഗം ചേർന്നാണ് വൈസ് ചെയർമാനായി സുലൈമാൻ കല്ലുരുട്ടിയെ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്. ആരോപണമുന്നയിക്കുന്നവർക്ക് വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രിയ ലക്ഷ്യമാണുള്ളതെന്ന് തിരിച്ചറിഞ്ഞ് അത് തള്ളിക്കളയണമെന്ന് പി.ടി ബാബു പത്രക്കുറിപ്പിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button