Thiruvambady

മറിപ്പുഴ-ചേർക്കാപ്പുഴ റോഡ്; വനംവകുപ്പ് നടപടി പുനഃപരിശോധിക്കണം

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള മറിപ്പുഴ-ചേർക്കാപ്പുഴ റോഡ് ഗേറ്റ്‌വെച്ച് അടച്ച വനം വകുപ്പ് നടപടി പിൻവലിക്കണമെന്ന് കിസാൻ ജനത നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

സ്വന്തം ഭൂമിയിൽനിന്ന് വിറകു ശേഖരിച്ച കർഷകനെതിരെ വനം വകുപ്പ് കേസെടുത്തതായി സ്ഥലം സന്ദർശിച്ച നേതാക്കൾ ആരോപിച്ചു.

പ്രസിഡന്റ്‌ ജീനിഷ് ആനക്കാംപൊയിൽ, എൽ. ജെ. ഡി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ടാർസൻ ജോസ് കോക്കാപ്പിള്ളി, ജോസ് കുട്ടി, ബേബി കാരക്കാട്, മത്തായി ഇല്ലക്കുടി, ജയിൻ മുണ്ടക്കൽ, ഫ്രാൻസിസ് പിടഞ്ഞാറെക്കൂറ്റ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

അതേസമയം വനഭൂമിയിൽപ്പെട്ട സ്ഥലമാണിതെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം.

Related Articles

Leave a Reply

Back to top button