TOP NEWS
ബൈക്ക് മോഷ്ടാക്കളെ പിടികൂടിതിരുവമ്പാടി; പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് നിര്യാതയായിതിരുവമ്പാടി; പുല്ലൂരാംപാറ തോട്ടുമൂഴി ചമ്പക്കുളത്ത് മാത്യു നിര്യാതനായികൈതപ്പൊയിൽ നോളജ് സിറ്റി; തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതിയില്ലെന്ന് പഞ്ചായത്ത്കൈതപ്പൊയിൽ കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരംകാരശ്ശേരിപ്പഞ്ചായത്തിലെ പെരിലക്കാട് കോളനി റോഡ് ഉദ്ഘാടനംചെയ്തുആവേശമായി വോളിബോൾ ടൂർണമെന്റ്തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി അന്തരിച്ചു.തിരുവമ്പാടി: ആനക്കാംപൊയിൽ കട്ടത്തറ പരേതനായ രാഘവൻ്റെ ഭാര്യ പൊന്നമ്മ അന്തരിച്ചു.പുന്നക്കൽ; വഴിക്കടവ് പാലത്തിന് 5.53 കോടി രൂപയുടെ ഭരണാനുമതി
Thiruvambady

ജമ്പിങ് ബെഡ് അനുവദിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിക്ക് കേരള സംസ്ഥാന കായിക വകുപ്പ് 7.49 ലക്ഷം രൂപയുടെ ജമ്പിങ് ബെഡ്‌ അനുവദിച്ചു.

സംസ്ഥാന സ്പോർട്സ് വകുപ്പിനും, കായിക മന്ത്രി വി അബ്ദുറഹിമാനും, തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിനും മലബാർ സ്പോർട്സ് അക്കാദമി ഭാരവാഹികളും, താരങ്ങളും നൽകിയ നിവേദനം പരിഗണിച്ചാണ് ജമ്പിങ് ബെഡ് അനുവദിച്ചത്.

കഴിഞ്ഞ കുറേ വർഷങ്ങളായി ഹൈജമ്പിൽ എല്ലാ കാറ്റഗറിയിലും ദേശീയ അന്തർദേശീയ മെഡലുകൾ അക്കാദമിയിലെ കുട്ടികൾ കരസ്ഥമാക്കിയിരുന്നു. സ്വന്തമായി ഒരു ജമ്പിങ് ബഡ് പോലും ഇല്ലാതെയാണ് കുട്ടികൾ ഈ മെഡലുകൾ കരസ്ഥമാക്കിയത്

കോച്ച് ടോമി ചെറിയാന്റെയും സഹപരിശീലകരുടെയും കുട്ടികളുടെയും ചിരകാല സ്വപ്നമായ ജമ്പിങ് ബെഡ് എന്ന സ്വപ്നം സാക്ഷാത്കാരത്തിനായി പരിശ്രമിച്ച സംസ്ഥാന സ്പോർട്സ് വകുപ്പിനും കായിക മന്ത്രിക്കും എം എൽ എക്കും അക്കാദമി ഭാരവാഹികളും കുട്ടികളും കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

5 × two =

Back to top button