Thiruvambady

പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പുല്ലൂരാംപാറ: അത്ലറ്റിക്സ് ജൂനിയർ തലത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അക്കാദമികളിൽ ഒന്നായ മലബാർ സ്പോർട്സ് അക്കാഡമിയുടെ 2022-23 വർഷത്തെ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

നിലവിൽ നിരവധി ദേശീയ/അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി.

2005, ’06, ’07, ’08, ’09, ’10 വർഷങ്ങളിൽ ജനിച്ച മികച്ച കായിക ശേഷിയുള്ള ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിക്കുന്നത്. 10,11 ക്ലാസ്സുകളിലേക്ക് അപേക്ഷിക്കുന്നവർ സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എങ്കിലും എത്തിയവർ ആയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് പെൺകുട്ടികൾ 9072442557 എന്ന നമ്പറിലും, ആൺകുട്ടികൾ 9048159494 എന്ന നമ്പറിലും ബന്ധപ്പെടുക.

Related Articles

Leave a Reply

Back to top button