Thamarassery

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​റ വീ​ണ്ടും പൊ​ട്ടി​വീ​ണു ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ല്‍

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി നി​ന്ന പാ​റ വീ​ണ്ടും പൊ​ട്ടി​വീ​ണു. വ​ന്‍​ശ​ബ്ദ​ത്തോ​ടെ പാ​റ​ക​ള്‍ കി​ഴു​ക്കാം​തൂ​ക്കാ​യ മ​ല​മു​ക​ളി​ല്‍ നി​ന്ന് പൊ​ട്ടി വീ​ണ​തോ​ടെ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര്‍ ഭീ​തി​യി​ലാ​യി. ശ​ക്ത​മാ​യ മ​ഴ​യും മ​ല​വെ​ള്ള​പാ​ച്ചി​ലു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യത്.

പൊ​ട്ടിവീ​ണു​കൊ​ണ്ടി​രി​ക്കു​ന്ന കൂ​റ്റ​ര്‍ പാ​റ​യ്ക്ക് 500 മീ​റ്റ​റോ​ളം താ​ഴെ​യാ​യി 30ല്‍ ​അ​ധി​കം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ പാ​റ പൊ​ട്ടി​വീ​ണ് ഭീ​തി പ​ര​ന്ന​തോ​ടെ താ​ലൂ​ക്ക് അ​ധി​കൃ​ത​രും റ​വ​ന്യു അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മാ​യി​ല്ല. അ​തി​നി​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നോ​ടെ പാ​റ​വീ​ണ്ടും അ​ട​ര്‍​ന്ന് വീ​ണ​ത്.

Related Articles

Leave a Reply

Back to top button