Thiruvambady

ഞായറാഴ്ച നിയന്ത്രണം: വിജനമായി മലയോര മേഖല

തിരുവമ്പാടി: കോവിഡ് വ്യാപനത്തിനെതിരെ ഇന്നലെ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ആണ് മലയോര മേഖലയിൽ ഏർപ്പെടുത്തിയത്. ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നതിനാൽ വാഹന ഗതാഗതം വളരെ കുറവായിരുന്നു. തിരുവമ്പാടി കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നാല് ബസുകൾ മാത്രമാണ് രാവിലെ മലയോര മേഖലയിലേക്ക് സർവീസ് നടത്തിയത്.

ആളില്ലാത്തതിനാൽ ഉച്ചയ്ക്കുശേഷം സർവീസ് നിർത്തുകയും ചെയ്തു. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള അടിയന്തര സർവീസ് മാത്രമാണ് പിന്നീട് നടത്തിയത്. അവശ്യസാധനങ്ങളുടെ കടകൾ മാത്രമാണ് തുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 7 പേർക്കെതിരെ പൊലീസ് കേസ് എടുത്തു.

Related Articles

Leave a Reply

Back to top button