Koodaranji

മ​ര​ഞ്ചാ​ട്ടി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

കൂ​ട​ര​ഞ്ഞി: മ​ര​ഞ്ചാ​ട്ടി​യി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച നി​രോ​ധി​ക്ക​പ്പെ​ട്ട പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്ന് സം​ശ​യി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ തി​രു​വ​മ്പാ​ടി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരഞ്ചാട്ടിയിലെ ഒരു പലചരക്ക് കടയിൽ നിന്ന് നിരോധിത ഉൽപ്പന്നങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇ​യാ​ൾ​ക്കെ​തി​രെ തി​രു​വ​മ്പാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​ശോ​ധ​ന​യ്ക്ക് കൂ​ട​ര​ഞ്ഞി ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ണ്സൺ ജോ​ർ​ജ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജ​സ്റ്റി ജി ​ജോ​സ്, പി. ​സീ​മ,എ​ൻ.സ​ലി​ജ, തി​രു​വ​മ്പാ​ടി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related Articles

Leave a Reply

Back to top button