Kodanchery
“റോഡ് സുരക്ഷ; ജീവൻ സുരക്ഷ” ബോധവത്ക്കരണ ക്ലാസ്സ് നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവൽകരണ ക്ലാസ്സ് നയിച്ച മുഖ്യാതിഥി കോടഞ്ചേരി പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ് കെ സി യെ കോവിഡ് കാല നേതൃത്വ പരിപാടികളെ മുൻനിർത്തി പൊന്നാടയണിയിച്ച് മൊമൻന്റോ നൽകി ആദരിക്കുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ ഷിവിച്ചൻ മാത്യു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് മാസ്റ്റർ വിൽസൺ വി.ജെ സ്വാഗതവും, അദ്ധ്യാപക പ്രതിനിധി ഷീൻ.പി.ജേക്കബ്, ഗൈഡ് വിദ്യാർത്ഥിനികളായ അലീന റോസ് ഡൊമിനിക്, ആൽബിയ മരിയ ബാബു, ഗോൾഡ തെരേസ് സനി എന്നിവർ ആശംസയും ഗൈഡ് ക്യാപ്റ്റൻ പ്രസീന പി.വി നന്ദിയും രേഖപ്പെടുത്തി.







