Kodanchery

കോടഞ്ചേരി; വൈക്കോൽ അപകടം; താരമായി ഷാജി പാപ്പൻ

കോടഞ്ചേരി: കർണാടകയിൽ നിന്ന് നിന്ന് നിറയെ വൈക്കോലുമായി വന്ന ചെറുപ്പുളശ്ശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽപെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി ഓടിരക്ഷപ്പെട്ടു.

ഇതോടെ നാട്ടുകാരാനായ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാർ എത്തി തീയണച്ചതോടെ വൻ ദുരന്തം ഒഴിവായി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല. ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്. സംയോജിതമായി ഇടപെടാൻ ഷാജി വർഗീസ് കാണിച്ച മനോധൈര്യം, വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

Related Articles

Leave a Reply

Back to top button