Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഷാജി വർഗീസിനെ ആദരിച്ചു:

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഷാജി വർഗീസിനെ ആദരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മെമന്റോയും പൊന്നാടയും നൽകി ആദരിച്ചു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ സ്വാഗതവും, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി, ബുഷറ ഷാഫി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ്, വാർഡ് മെമ്പർമാരായ ഷാജി മുട്ടത്ത്, ചാൾസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button