കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണം; കേരളാ കോൺഗ്രസ്(എം)

മുക്കം:കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ്(എം) മുക്കം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു.
കാട്ടുമൃഗങ്ങളുടെ ശല്യവും പ്രകൃതി ദുരന്തങ്ങളും വളത്തിന്റെ വിലക്കയറ്റവും,ഉൽപന്നങ്ങളുടെ വിലയിടവും നിമിത്തം ദുരിതത്തിലായ കർഷകർക്ക് അവകാശപ്പെട്ട വിള ഇൻഷ്വറൻസ് നൽകാതെയും, സംഭരണ മാർഗങ്ങൾ ഫലപ്രദമായി നടപ്പിലാക്കാതെയും ദ്രോഹിക്കുന്ന നടപടിയാണ് സർക്കാരുകൾ സ്വീകരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റോയി കോക്കാപ്പിള്ളി അദ്ധ്യക്ഷനായി കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് ജോസ് പൈമ്പിള്ളി,സിജോ വടക്കേൻ തോട്ടം, ജെയ്സൺ കുന്നേക്കാട്ട്, തോമസ് അലക്സ് , ഷിജി കിഴക്കരക്കാട്ട്, കുര്യൻ പാറക്കൽ,അപ്പുണ്ണി, സിജി ജെയ്സൺ,ലിബിൻ തോമസ്, ടി വിശ്വനാഥൻ, ജോബി ജോർജ് എന്നിവർ പ്രസംഗിച്ചു.
മണ്ഡലം ഭാരവാഹികളായിജെയ്സൺ ജേക്കബ് (പ്രസിഡന്റ് )ജോൺസൻ പഴേടത്ത്,ധീരജ്.വി (വൈസ് പ്രസിഡൻ്റ്)ഷിജി ആഗസ്റ്റിൻ (ട്രെഷറർ) അനൂപ് ദേവസ്സി,ജിജിൻ കുമാർ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.







