Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 14 പേർക്ക് കോവിഡ്

തിരുവമ്പാടി: മുത്തപ്പൻപുഴ സ്കൂളിൽ വച്ച് ഇന്നലെ നടത്തിയ 81 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 5 പേർക്ക് ഉൾപ്പടെ ഇന്ന് പഞ്ചായത്ത് പരിധിയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 90 പേർ ചികിത്സയിൽ കഴിയുന്നു. സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ജില്ലാ മൊബൈൽ ടീമിന്റെ നേതൃത്വത്തിൽ ഇന്ന് 63 പേർക്ക് ആർ ടി പി സി ആർ പരിശോധന നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 152 പേർക്ക് വാക്‌സിനേഷൻ നൽകി. വാർഡ് 10ൽ 5 പേർക്കും വാർഡ് 1ൽ 3 പേർക്കും വാർഡ് 2, 17 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 8, 12 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.







