Thiruvambady
റബർ തോട്ടത്തിലെ ചെറുതേൻ കൃഷിയിൽ വിജയഗാഥ രചിച്ച് തമ്പലമണ്ണ കുഴികണ്ടത്തിൽ സിബിയും കുടുംബം

തിരുവമ്പാടി: പാലും തേനുമൊഴുക്കി വിജയഗാഥ രചിക്കുകയാണു തിരുവമ്പാടി തമ്പലമണ്ണ കുഴികണ്ടത്തിൽ സിബിയുടെ കുടുംബം. വീടിന്റെ സമീപത്തുള്ള 1.5 ഏക്കർ റബർ തോട്ടത്തിൽ 200 കൂടുകളിലാണു ചെറുതേൻ കൃഷി.
ചെറിയ തോതിൽ ഉണ്ടായിരുന്ന തേനീച്ച വളർത്തൽ 5 വർഷം മുൻപാണു വിപുലമായ ചെറുതേൻ കൃഷിയായി രൂപപ്പെടുത്തിയത്. പെരുവണ്ണാമൂഴി കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ പരിശീലനത്തിനു ശേഷമാണു ശാസ്ത്രീയമായ കൃഷിരീതി അവലംബിച്ചത്.
തിരുവമ്പാടി കൃഷി ഓഫിസറും ഇപ്പോൾ ഹരിതകേരള മിഷൻ ജില്ലാ കോഓർഡിനേറ്ററുമായ പി.പ്രകാശ് എല്ലാ പിന്തുണയും നൽകി. കൃഷി വകുപ്പിന്റെ തേൻ കൃഷി പ്രോത്സാഹന പദ്ധതിയിൽ 10,000 രൂപയുടെ സബ്സിഡിയും ലഭിച്ചു.







