Puthuppady

ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ലിന്റോ ജോസഫ് എം എല്‍ എ നിര്‍വഹിച്ചു

അടിവാരം: താമരശ്ശേരി ചുരത്തിന്റെ കാവല്‍സേനയായ ചുരം സംരക്ഷണ സമിതിക്ക് ആസ്ഥാനമായി. ചുരം രണ്ടാം വളവിലാണ് ചുരം സംരക്ഷണ സമിതിയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അഞ്ച് വര്‍ഷത്തിലേറെയായി താമരശ്ശേരി ചുരം എന്നറിയപ്പെടുന്ന താമരശ്ശേരി ചുരത്തിന്റെ കാവല്‍ സേനയായി പ്രവര്‍ത്തിക്കുന്ന ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഫീസ് ആരംഭിച്ചത്.

30 അംഗ വളണ്ടിയര്‍ സേനക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിനും പദ്ധതിയുണ്ട്. ഓഫീസിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം എല്‍ എ നിര്‍വഹിച്ചു. ഓഫീസ് സംവിധാനം പോലുമില്ലാതെ സ്തുത്യര്‍ഹമായ സേവനം നടത്തിയ ചുരം സംരക്ഷണ സമിതിക്ക് ഇനി കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനാവുമെന്നും എം എല്‍ എ എന്ന നിലയില്‍ എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ചുരം സംരക്ഷണസമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ അധ്യക്ഷത വഹിച്ചു. രാജേഷ് മാസ്റ്റര്‍, എം ഇ ജലീല്‍, പി കെ ഷൈജല്‍, ആര്‍ കെ ഷാഫി, ശിഹാബ് അടിവാരം, ഉസ്മാന്‍ ചാത്തന്‍ചിറ, ഉസ്മാന്‍ മുസ്ലിയാര്‍, ഹമീദ് ചേളാരി, ഷമീര്‍ വളപ്പില്‍, പി വി മുരളീധരന്‍, അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. ഷംസുദ്ധീന്‍ എകരൂല്‍ ക്ലാസെടുത്തു. ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും അനില്‍ കനലാട് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button