കോടഞ്ചേരിയിൽ ഗ്രാമീണ ടൂറിസം സെമിനാർ ഇന്ന് മരിയൻ ഓഡിറ്റോറിയത്തിൽ

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ ടൂറിസം സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായും, നിലവിൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ഹോംസ്റ്റേ, ഹട്ട്, റിസോർട്ട് , ഹോട്ടൽ, ടാക്സി തുടങ്ങിയ ടൂറിസം സംരംഭങ്ങളെ സർക്കാർ നിയമങ്ങൾക്ക് വിധേയമായ രജിസ്റ്റർ ചെയ്ത് ഗ്രാമീണ ടൂറിസം പോർട്ടലിൽ കൊണ്ടുവരുന്നതിന്റ ഭഗമായി ഗ്രാമീണ ടൂറിസം സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് മരിയൻ ഓഡിറ്റോറിയത്തിൽ നാത്തുന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അദ്ധക്ഷതയിൽ കോഴിക്കോട് സബ് കലക്ടർ വി. ചെൽസാസിനി ഐ.എ.എസ് ഉദ്ഘാടന ചെയ്യും.
കാർഷികമേഖലയിൽ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും ഉത്തരവാദിത്വ ടൂറിസം ജില്ല ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ നടത്തപ്പെടുന്ന പരിപാടിയിലൂടെ ടൂറിസം സംരംഭങ്ങളുടെ രജിസ്ട്രേഷൻ നടപടി ക്രമങ്ങള കുറിച്ചും, ടൂറിസം ഉദ്യോഗസ്ഥരും നിയമ വശങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരും ക്ലാസ്സുകൾ എടുക്കുന്നു.
സംരംഭകർ രജിറ്ററേഷനായി രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കോപ്പിയും കൊണ്ടുവരേണ്ടതാണ് എന്നും, കോടഞ്ചേരി ടൂറിസം സാധ്യതകളുടെ സമഗ്ര വിശകലനമാണ് ഇതിലുടെ ലക്ഷ്യം വെക്കുന്നതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.






