കോടഞ്ചേരി ഗ്രാമീണ ടൂറിസം സെമിനാർ നടത്തി

കോടഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ ഗ്രാമീണ ടൂറിസം സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായും നിലവിൽ ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോംസ്റ്റേ, ഹട്ട്, റിസോർട്ട്, ഹോട്ടൽ, ടാക്സി തുടങ്ങിയ ടൂറിസം സംരംഭങ്ങളെ സർക്കാർ നിയമങ്ങൾക്ക് വിധേയമായി രജിസ്റ്റർ ചെയ്ത് ഗ്രാമീണ ടൂറിസം പോർട്ടലിൽ കൊണ്ടുവരുന്നതിന്റ ഭഗമായി നടത്തിയ സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് സബ് കലക്ടർ വി ചെൽസാസിനി IAS ഉദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, ബ്ലോക്ക് മെമ്പർമാരായ റോയ് കുന്നപ്പള്ളി, ജോബി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
കാർഷികമേഖലയിൽ ടൂറിസം സാധ്യതകളെ പരിചയപ്പെടുത്തുന്നതിനും ഉത്തരവാദിത്വ ടൂറിസം ജില്ല ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലൂടെ ടൂറിസം സംരംഭങ്ങളുടെ രജിസ്ട്രേഷൻ നടപടി ക്രമങ്ങളകുറിച്ച് ടൂറിസം ഉദ്യോഗസ്ഥരും നിയമ വശങ്ങളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരും ക്ലാസ്സുകൾ എടുത്തു.
കോടഞ്ചേരി ടൂറിസം സാധ്യതകളുടെ സമഗ്ര വിശകലനമാണ് ഇതിലുടെ ലക്ഷ്യം വെക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു.







