Thiruvambady

അന്താരാഷ്ട്ര കായിക പ്രതിഭ എബി സെബാസ്റ്റ്യൻ പാംപ്ലാനിയെയും ഇന്ത്യൻ ടീമിന്റെ പരിശീലകൻ എഡ്വർഡ് പുതിയേടത്തിനേയും ആദരിക്കുന്നു.

തിരുവമ്പാടി: നേപ്പാളിലെ പൊക്രാ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട ഏഷ്യൻ സോഫ്റ്റ് ബേസ് ബോൾ ടൂർണമെന്റിൽ ഗോൾഡ്‌ മെഡൽ നേടിയ ഇന്ത്യൻ സീനിയർ ടീമംഗം എബി സെബാസ്റ്റ്യൻ പാംപ്ലാനിയെയും ഇന്ത്യൻ ടീമിന്റെ പരിശീലകൻ എഡ്വർഡ്‌ പുതിയേടത്തിനെയും സംസ്ഥാന ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ആദരിക്കുന്നു.

നാളെ (27-02-2022- ഞായർ) വൈകുന്നേരം നാലുമണിക്ക് തിരുവമ്പാടി വെസ്റ്റേൺ സോൺ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിക്ഷേപ സമാഹരണ പദ്ധതി ഉൽഘാടനചടങ്ങിന്റെ വേദിയിൽ ആണ് ആദരിക്കൽ ചടങ്ങു നടത്തുന്നത്‌.

കേരളാ കോണ്ഗ്രസ് ( എം) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് അധ്യക്ഷത വഹിക്കും.

നേപ്പാളിലെ പൊക്രാ സ്റ്റേഡിയത്തിൽ 2021 നവംബർ 21 മുതൽ 25 വരെ നടന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ ഗോൾഡ്‌ മെഡൽ നേടിയതോടെ ആണ് ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായിക പ്രതിഭയെയും പരിശീലകനെയും കായിക ലോകം ശ്രദ്ധിക്കുവാൻ തുടങ്ങിയത്.

നെല്ലിപ്പൊയിൽ പാംപ്ലാനിയിൽ സെബാസ്റ്റ്യൻ (ജോസ്) സെൽബി ദാമ്പതികളുടെ മൂന്നു മക്കളിൽ ഇളയവൻ ആണ് എബി. കൈതപോയിൽ ലിസ കോളേജിൽ മൂന്നാം വർഷ കമ്പ്യൂട്ടർ ബിരുദ വിദ്യാർത്ഥി ആണ്.

കോടഞ്ചേരിയിൽ സകുടുംബം താമസിക്കുന്ന എഡ്വർഡ് പുതിയേടത് ഇപ്പോൾ പടത്തുകടവ് ഹോളി ഫാമിലി ഹൈ സ്ക്കൂൾ കായിക അധ്യാപകനാണ്.

Related Articles

Leave a Reply

Back to top button