കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ചന്ത വിപണനമേള സംഘടിപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെയും, വിവിധ യൂണിറ്റുകളുടെ സംയുക്ത സംരംഭങ്ങളുടെയും ഉത്പന്നങ്ങളും സംഘകൃഷി വഴി ഉൽപാദിപ്പിച്ച പഴം പച്ചക്കറികളുടെയും വിപണനമേള തിരുവമ്പാടിയിൽ സംഘടിപ്പിച്ചു.
തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്തെ സർവീസ് ബാങ്ക് വക സ്ഥലത്തു നടത്തിയ വിപണന മേള തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാന്റെ ആദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കലിന് ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവ് സ്വാഗതം ആശംസിച്ചു.
തിരുവമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് ജോളിജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി ആദ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ, റംല ചോലയ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ കെ എം മുഹമ്മദാലി,കെ എം ബേബി,രാജു അമ്പലത്തിങ്കൽ, അപ്പു കോട്ടയിൽ, ലിസി സണ്ണി, രാധാമണി ദാസൻ, ബാങ്ക് ഡയറക്ടർമാരായ
റോയ് റ്റി ഓണാട്ട്, അഖിലേഷ് മാഞ്ചാലിൽ പ്രസംഗിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി നന്ദി രേഖപ്പെടുത്തി.







