Kodiyathur

ബാക്ടു സ്കൂൾ; കോവിഡ് സുരക്ഷാ ഉപകരണങ്ങൾ നൽകി പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ

കൊടിയത്തൂർ: മഹാമാരിയുടെ കരുതലിന്റെ കാലത്ത് സ്കൂൾ അങ്കണത്തിലേക്ക് തിരികെയെത്തുന്ന കൂട്ടുകാർക്ക് വിദ്യാഭ്യാസ വകുപ്പും സർക്കാറും നിർദേശിച്ച കോവിഡ് പ്രോട്ടോകോളിന് ആവശ്യമായ സാമഗ്രികൾ പഞ്ചായത്തിന്റെ സഹകരണത്തോടെ സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിന് നൽകി.

ആദ്യാക്ഷരം കുറിച്ച വിദ്യാലയത്തിൽ കേരളപ്പിറവി ദിനത്തിൽ കൂട്ടുകാരെത്തുമ്പോൾ അവർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകി പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ കരുതലിന്റെ സ്നേഹ മാതൃക തീർത്തത്.

കുട്ടികൾക്കും അധ്യാപകർക്കും ഉപയോഗിക്കാൻ വ്യത്യസ്തയിനം മാസ്കുകൾ, സാനിറ്റൈസർ, തെർമൽ സ്കാനർ ,ഓക്സിമീറ്റർ, അണുനശീകരണ ഉപകരണം, ലോഷൻ ,പി പി കിറ്റ്, ഗൗൺ,പൾസ് ഓക്സി മീറ്റർ തുടങ്ങിയവയാണ് പ്രധാനാധ്യാപിക വി.ഉമ്മാച്ചക്കുട്ടി ടീച്ചർക്ക് കൈമാറിയത്.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.ടി കുഞ്ഞോയി, പി.സി മുജീബ് റഹ്മാൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button