കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അഴിമതിക്കെതിരെ യുത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

തിരുവമ്പാടി: കൈതപ്പൊയിൽ – അഗസ്ത്യൻമുഴി റോഡ് അഴിമതിക്കെതിരെ യുത്ത് കോൺഗ്രസ് നടത്തിയ പി.ഡബ്ല്യു.ഡി ഓഫീസ് മാർച്ചിൽ സംഘർഷം. മാർച്ച് പി.ഡബ്ല്യു.ഡി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞതിനെ തുടർന്നാണ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായത്.
റോഡ് അഴിമതിയിൽ പങ്കുള്ള ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരിക, നാദ് കൺസ്ട്രക്ഷൻ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക, റോഡ് പണി ഉടൻ പൂർത്തീകരിക്കുക, എന്നീ ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്.
തിരുവമ്പാടി ഭാരത് പെട്രോൾ പമ്പിൽ നിന്നു ആരംഭിച്ച പ്രതിഷേധ പ്രകടനം പി.ഡബ്ല്യു.ഡി ഓഫീസിൽ അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മാർച്ച് ഉദ്ഘാനം ചെയ്തു.
യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സഹീർ എരഞ്ഞോണ അധ്യക്ഷം വഹിച്ച ചടങ്ങിൽ. ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ, ഐ എൻ ടി യു സി യുവജന വിഭാഗം പ്രസിഡണ്ട്, നിഷാബ് മുല്ലോളി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സൂഫിയാൻ ചെറുവാടി, സജീഷ് മുത്തേരി,അൻഷാദ് ജവഹർ ബാൽമഞ്ച കോർഡിനേറ്റർ ദിശാൽ, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിയോജകമണ്ഡലംഭാരവാഹികൾആയ റഹ്മത്തുള്ള നിഷാദ് വിച്ചി സന്ദീപ്, മുന്ദിർ, സിജോ, അർജുൻ, ലിബിൻ, ജിജു, ജിന്റോ, ഫൈസൽ , സൽമാൻ ഷഫീക്, സജീഷ്,തുടങ്ങിയവർ പരിപാടിയിൽ പ്രസംഗിച്ചു.മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌മാരായ ജാസിൽ, ആൽവിൻ, ജോർജ് കുട്ടി, ഷാനിബ്,നിഷാദ്, പരിപാടിക്ക് നേതൃത്വം നൽകി, പ്രധിഷേധ മാർച്ചിന് അജ്മൽ യുസി സ്വാഗതവും, ജംഷിദ് ഒളകര നന്ദിയും പറഞ്ഞു.







