Mukkam

പാര്‍ക്കിന്‍സണ്‍ രോഗിക്കായി ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ചത് 6 ലക്ഷം

മുക്കം: പാര്‍ക്കിന്‍സണ്‍ രോഗിക്കായി ബിരിയാണി ചാലഞ്ചിലൂടെ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 6 ലക്ഷത്തിലേറെ രൂപ.പന്നിക്കോട് സ്വദേശി പരപ്പില്‍ മനോഹരന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്.
ജനകീയ കൂട്ടായ്മയില്‍ ആയിരുന്നു ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്.

കൊടിയത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഉദ്ദേശം 6500 പേര്‍ ചാലഞ്ചില്‍ പങ്കാളികളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഉണ്ണി കൊട്ടാരത്തില്‍ ആധ്യക്ഷ്യം വഹിച്ചു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി.ഫസല്‍ ബാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങളായ ബാബു പൊലുകുന്നത്ത്, ശിഹാബ് മാട്ടുമുറി, രതീഷ് കളക്കുടിക്കുന്നത്ത്, മറിയം കുട്ടിഹസ്സന്‍, ജനകീയ കമ്മിറ്റി വര്‍ക്കിങ് കണ്‍വീനര്‍ അജ്മല്‍ പന്നിക്കോട്, ദില്‍ഷാദ് പരപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button