Kodanchery

ലോഗോസ് 2022 സുവിശേഷ മഹായോഗത്തിന് കൊടിയേറി

വേളംകോട്: യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസനത്തിൻ്റെ ലോഗോസ് 2022 സുവിശേഷ മഹായോഗത്തിന് കൊടിയേറി. കോഴിക്കോട് ഭദ്രാസനത്തിൻ്റെ അഭിവന്ദ്യ. പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ.സ്കറിയ ഈന്തലാംകുഴിയിൽ. ഗോസ്പൽ മിഷൻ ഡയറക്ടർ ഫാ.അനീഷ് കവുങ്ങുംപിള്ളിൽ, ഭദ്രാസന ജോയിൻ്റ് സെക്രട്ടറി ബേബി ജേക്കബ്ബ് പീടിയേക്കൽ, ഗോസ്പൽ മിഷൻ ഭദ്രാസന സെക്രട്ടറി സി എം ചാക്കോ ചിരപ്പുറത്ത്, ഗോസ്പൽ മിഷൻ താമരശ്ശേരി മേഖലാ പ്രസിഡൻ്റ് ഫാ ബേസിൽ തൊണ്ടലിൽ, ടി. എസ് ഏലിയാസ് കോറെപ്പിസ്കോപ്പ തൊണ്ടലിൽ, ഫാ.അജോഷ് കരിമ്പന്നൂർ, ഫാ റെജി കോലാനിക്കൽ, ഫാ.ബാബു കൊമരംകുടിയിൽ, ഫാ .ജിതിൻ കൊരയംമാക്കൽ ഫാ സനു പള്ളിയമ്പിൽ, തുടങ്ങിയവർ സംബന്ധിച്ചു.

2022 മാർച്ച് 18, 19, 20 വെള്ളി, ശനി, ഞയർ ദിവസങ്ങളിൽ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സൂനോറോപള്ളി അങ്കണത്തിൽ നടക്കുന്ന സുവിശേഷ മഹായോഗത്തിൽ സഭയിലെ പ്രമുഖ സുവിശേഷകർ വചന ശുശ്രൂഷയ്ക്കു നേതൃത്വം നൽകുന്നു. 18- ന് ഫാ. ബിനിൽ തേക്കാംമോളയിൽ കോതമംഗലം19 ന് ഫാ. അനീഷ് രാജു സെൻ്റ് പീറ്റേഴ്സ് മാർത്തോമ പള്ളി 20-ന് ഫാ. ജിജോ കാക്കുന്നേൽ, കിഴക്കമ്പലംഎന്നിവർ വചനശുശ്രൂഷ നയിക്കുന്നു. എല്ലാ ദിവസവും വൈകിട്ട് 5:30ന് സന്ധ്യാപ്രാർത്ഥനയോടെ ശുശ്രൂഷകൾ ആരംഭിക്കുന്നു, 6:15 ന് ഗാനശുശ്രൂഷ, 7.00ന് വചനശുശ്രൂഷ, 8: 30 ന് ആശീർവാദത്തോടെ സമാപിക്കും.

Related Articles

Leave a Reply

Back to top button