Koodaranji

മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് കോലോത്തും കടവിൽ

കൂടരഞ്ഞി: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരം ഇന്ന് വൈകുന്നേരം 7 മണിക്ക് കോലാത്തുംകടവ് ഗ്രൗണ്ടിൽ നടക്കും.

മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട്‌ ജില്ലാ ജന.സെക്രട്ടറി ടി.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്യും.കോഴിക്കോട് ഐ.ആർ.ഇ അസോസിയേഷൻ നിയന്ത്രിക്കുന്ന മത്സരത്തിൽ 25000 രൂപ ഒന്നാം സമ്മാനം
20000 രൂപ രണ്ടാം സ്ഥാനക്കാർക്കും 15000 രൂപ മൂന്നാം സ്ഥാനക്കാർക്കും
10000 രൂപ നാലാം സ്ഥാനക്കാർക്കും ലഭിക്കും
ഇതിന് പുറമെ 5 മുതൽ 16 വരേ സ്ഥാനങ്ങൾ നേടുന്നവർക്കും 5000, 3000 എന്നി ക്രമത്തിൽ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു

Related Articles

Leave a Reply

Back to top button