CharamamKodanchery

കോടഞ്ചേരി ശാന്തി നഗറിൽ ബൈക്ക് അപകടം; കക്കാടംപൊയിൽ ക്ഷീരോൽപദക സംഘം പ്രസിഡന്റ് മരിച്ചു .

കോടഞ്ചേരി : കോടഞ്ചേരി ഓമശ്ശേരി റൂട്ടിൽ ശാന്തിനഗർ കാപ്പാട്ട്മല സ്റ്റോപ്പിനാടുത്ത് ടവേരയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു.

കക്കാടംപൊയിൽ ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റ് വട്ടപ്പാറയിൽ ജോൺസനാണ് (55) മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭാര്യ മേരിയെ പരിക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

മക്കൾ: നീതു, അൽഫോൻസാ, ജോയ്സ്.

മരുമക്കൾ: ബിപിൻ (പോണ്ടിച്ചേരി), സനൽ ഈങ്ങാപ്പുഴ, സാന്ദ്ര.

Related Articles

Leave a Reply

Back to top button