Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വനിതാ കർഷകർക്കായി സൗജന്യ കുറ്റികുരുമുളക് തൈകൾ വിതരണം ചെയ്തു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തിൽ വനിതാ കർഷകർക്കായി കൃഷി വകുപ്പ് നൽകുന്ന സൗജന്യ കുറ്റികുരുമുളക് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റു കാലായിൽ കൃഷി അസിസ്റ്റൻറ് സജിത്ത് വർഗീസ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button