Thiruvambady

ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ പരിശീലനവും നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കുടുംബശ്രീ സി.ഡി.എസിൻ്റെയും നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത വളണ്ടിയർ പരിശീലനവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു.

ടെക്നിക്കൽ അസിസ്റ്റന്റ് കെ.കെ ചന്ദ്രശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോക്ടർ നിഖില കെ. ലോകാരോഗ്യ ദിന സന്ദേശം നൽകി. ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, മുഹമ്മദലി കെ എം, ഷില്ലി എൻ.വി, പ്രീതി രാജീവ്, മറിയാമ്മ ബാബു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button