Thamarassery

വാഹന അപകടത്തിൽ മരണപ്പെട്ട കൃഷ്ണ കെ ലാലിന്റെ മൃതദേഹം കാരാടി യു.പി സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

താമരശ്ശേരി: ഇന്നലെ ഉച്ചയോടെ മുക്കം മണാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട കാരാടി യു പി സ്കൂൾ വിദ്യാർത്ഥി കൃഷ്ണ കെ ലാലിന്റെ മൃതദേഹം  പതിനൊന്നര മണിയോടെ സ്കൂളിൽ പൊതുദർശനത്തിന് വെക്കും.

താമരശ്ശേരി കാരാടി കണ്ണൻകുന്നുമ്മൽ താമസിക്കും(താമരശ്ശേരി White Mart സ്ഥാപനത്തിലെ ജീവനക്കാരനായ), കുന്നമംഗലം ആനപ്പാറയിൽ അനൂപ് ലാലിന്റെ  മകൻ കൃഷ്ണ കെ. ലാൽ (6) ഇന്നലെ ഉച്ചയോടെയാണ് സ്കൂട്ടറിൽ കാറിടിച്ച് അപകടത്തെ തുടർന്ന് മരണപ്പെട്ടത്.

മാതാവ്: അഖില.

സഹോദരി: അനർഘ.

പൊതു ദർശനത്തിന് ശേഷം മരണാനന്തര കർമ്മങ്ങൾ ബാലുശ്ശേരി പനങ്ങാട്  (മാതൃഗൃഹം) വീട്ടിൽ നടക്കും.
_🔳News Desk Tiruvambadi News_ 

Related Articles

Leave a Reply

Back to top button