ജോര്‍ജ്ജ് എം തോമസ് വര്‍ഗീയ പ്രചാരണം നടത്തി എന്നാരോപിച്ച് വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

മുക്കം: സി.പി.എം നേതാവും മുന്‍ എം.എല്‍.എയും ആയ ജോര്‍ജ് എം തോമസ് വര്‍ഗീയ പ്രചാരണം നടത്തി എന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു .
സുപ്രീം കോടതിയടക്കം തള്ളിക്കളഞ്ഞ ആര്‍.എസ്.എസിന്റെ നുണ പ്രചാരണമാണ് ലൗ ജിഹാദ് എന്ന് വെൽഫെയർ പാർട്ടി ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസിനും ക്രിസ്ത്യന്‍ സംഘടനകള്‍ക്കും ജോര്‍ജ് എം തോമസ് ചൂട്ട് പിടിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടാണ് വെല്‍ഫെയര്‍പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയത്.
കാരശ്ശേരി ബാങ്കിന്റെ മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം ഓര്‍ഫനേജ് റോഡ് വഴി മുക്കം ബസ്റ്റാന്റില്‍ സമാപിച്ചു.
പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ സി പി എം ലെ ലിന്റോ ജോസഫ് വിജയിച്ചത് ഇങ്ങനെ വർഗീയത പറഞ്ഞു കൊണ്ടാണെന്നും ഇതിന്റെ മുഖ്യ സൂത്രധാരൻ ജോർജ് എം തോമസ് ആണെന്നും അസ്‌ലം ചെറുവാടി ആരോപിച്ചു.







