Kodanchery
കോടഞ്ചേരി പാലിയേറ്റീവ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പുതുതായി നിർമിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി സെന്റ് മേരീസ് ഇടവക അസി.വികാരി ഫാ.സെബാസ്റ്റ്യൻ മറ്റപ്പിള്ളിൽ നിർവഹിച്ചു. പാലിയേറ്റീവ് പ്രസിഡന്റ് കെ.എം പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ഡോ.ഓ.യു ആഗസ്തി, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ജോർജ്കുട്ടി വിളക്കുന്നേൽ, സർക്കിൾ ഇൻസ്‌പെക്ടർ കെ.പി പ്രവീൺ കുമാർ, റ്റിറ്റി പേക്കുഴി, ജോസഫ് പാലക്കൽ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് സെക്രട്ടറി ജോസ് പട്ടേരിയിൽ, ഡോ.അമൽ വർഗീസ്, സിസ്റ്റർ സോമിനി ഷാജി എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.







