Mukkam

ഇരുവഞ്ഞിപ്പുഴ ടൂറിസം പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു

മുക്കം : മലബാറിലെ തന്നെ പ്രസിദ്ധമായ മുക്കം ത‍ൃക്കുടമണ്ണ ശിവക്ഷേത്രവും ഇരുവഞ്ഞിപ്പുഴയും കേന്ദ്രീകരിച്ചുള്ള  തീർഥാടന വിനോദ ടൂറിസം ഉൾപ്പെടെയുള്ള പദ്ധതിക്കാണ് പ്രവർത്തനങ്ങൾ വീണ്ടും ഊർജിതമായത്. തൃക്കുടമണ്ണ ശിവക്ഷേത്രം കേന്ദ്രീകരിച്ചുള്ളതും അല്ലാത്തതുമായ ഇരുവഞ്ഞി ടൂറിസം പദ്ധതിക്ക് 3.5 കോടിയുടെ രണ്ട് പ്രൊജക്ടുകൾ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ലിന്റോ ജോസഫ് എംഎൽഎയുടെയും നഗരസഭയുടെയും നേതൃത്വത്തിലാണ് രണ്ടും സമർപ്പിച്ചിട്ടുള്ളത്.

ഇരുവഞ്ഞിപ്പുഴയിൽ ബോട്ടിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും പുഴത്തീരത്ത് കൂടി ക്ഷേത്രത്തിലേക്ക് നടപ്പാതകൾ നിർമിച്ചും പുഴയോരത്ത് സൗന്ദര്യവൽക്കരണം നടത്തിയും വിനോദ സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. പദ്ധതി യാഥാർഥ്യമാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പ്രജിത പ്രദീപിന്റെ നേതൃത്വത്തിൽ  മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ സമീപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button