Mukkam

മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചതിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

മുക്കം: മുക്കുപണ്ടം പണയം വച്ച് പണം തട്ടാന്‍ ശ്രമിച്ചതിന് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പോലും കുന്നത്തിനെതിരെ മുക്കം പോലീസ് കേസെടുത്തു. കേരള ഗ്രാമീണ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്ന് 27.6 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.

കഴിഞ്ഞ ദിവസം മുക്കുപണ്ടം പണയം വെക്കാനായി പെരുവണ്ണ സര്‍വീസ് സഹകരണ ബാങ്കില്‍ എത്തി പിടിയിലായ കൊടിയത്തൂര്‍ നെല്ലിക്കാപറമ്പ് മാട്ടു മുറിക്കല്‍ സന്തോഷ് കുമാര്‍, മാട്ടു മുറിക്കല്‍ വിഷ്ണു എന്നിവരും കേസില്‍ പ്രതികളാണ്. ഇരുവരും കോഴിക്കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുക്കം ശാഖയില്‍ നിന്നും ഏഴു ലക്ഷത്തി മുപ്പതിനായിരം രൂപയുടെ തട്ടിപ്പ് നടത്തിയതിനും കേസെടുത്തിട്ടുണ്ട്.

യു ഡി എഫ് ഭരിക്കുന്ന കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ അധികാരം വീതം വെക്കലിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രതിനിധിയായ ബാബു പോലുംകുന്ന് വൈസ് പ്രസിഡണ്ട് ആയി ചുമതലയേറ്റത്. ഇതിന് പിന്നാലെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന. ഇവര്‍ മറ്റ് ബാങ്കുകളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button