Koodaranji

ഭൗമദിനാഘോഷ റാലിയും പുഴ വൃത്തിയാക്കലും സംഘടിപ്പിച്ചു

കൂടരഞ്ഞി: അന്താരാഷ്ട്ര ഭൗമദിനത്തോടനുബന്ധിച്ച് ജല സംരക്ഷണവും ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തും ജൽ ജീവൻ മിഷനും സംയുക്തമായി ഭൗമ ദിനാഘോഷ റാലിയും വഴിക്കടവ് -വീട്ടിപ്പാറ പുഴ വൃത്തിയാക്കലും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജോസ് തോമസ് മാവറ പരിപാടി ഉദ്ഘാടനം ചെയ്‌തു
മെമ്പർമാരായ വി. എസ് രവീന്ദ്രൻ, ജോണി വാളിപ്ലാക്കൽ, സുരേഷ് ബാബു, റോസിലി ജോസ്, ജെറീന റോയ് പഞ്ചായത്ത്‌ സെക്രട്ടറി  അൻസു ഒ. എ,  മുഹമ്മദ്‌ മുസ്തഫ, ജൽജീവൻ മിഷൻ ടീം ലീഡർ ക്രിസ്റ്റീന കുര്യാക്കോസ്, ഓവർസീയർ അശ്വതി, ജിഷ എന്നിർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button