പുതുപ്പാടിയില്‍ കുടുംബശ്രീയുടെ പിങ്ക് കഫെ ആരംഭിച്ചു

പുതുപ്പാടി: പുതുപ്പാടിയില്‍ കുടുംബശ്രീയുടെ പിങ്ക് കഫെ ആരംഭിച്ചു. കുടുംബശ്രീ മിഷന്റെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് അനുവദിച്ച ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ കോഫീഷോപ്പ് ആരംഭിച്ചത്. നാടന്‍ വിഭവങ്ങള്‍ തനതായ രുചിയോടെ മായമില്ലാതെ ലഭ്യമാക്കുകയാണ് പിങ്ക് കഫേയുടെ ലക്ഷ്യം.
കുടുംബശ്രീ സി ഡി എസിന്റെ മേല്‍നോട്ടത്തില്‍ കണലാട് വാര്‍ഡിലെ പവിത്രം കുടുംബശ്രീ അംഗങ്ങളായ ലീന വിജയന്‍, ഇ എസ് രാഗി, കെ പ്രശോഭ എന്നിവര്‍ക്കാണ് കഫെയുടെ നടത്തിപ്പ് ചുമതല. പിങ്ക് കഫേയുടെ ഉദ്ഗാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി സുനീര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ആയിഷ ബീവി, സിന്ദു ജോയി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ എം റംല, ഉഷ വിനോദ്, മോളി ആന്റോ, കെ ജി ഗീത, ശ്രീജ ബിജു, അമല്‍രാജ്, ഡെന്നി വര്‍ഗീസ്, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ലിബിന്‍ അജയഘോഷ്, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഗീത ഗോപാലന്‍, ഉപസമിതി കണ്‍വീനര്‍ വിജയ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.







