കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് – തെളിനീരൊഴുകും നവകേരളം – ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് – തെളിനീരൊഴുകും നവകേരളം – ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞം. സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളേയും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം – സമ്പൂര്‍ണ്ണ ജല ശുചിത്വ യജ്ഞം ക്യാമ്പയിന്റെ ഭാഗമായി 2022 ഏപ്രില്‍ 29 ന് കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ചെമ്പുകടവ് ചാലിപ്പുഴ ശുചീകരണ യജ്ഞത്തിനു ആരംഭമായി.
ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ പ്രകാശ് പി നിര്‍വ്വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അലക്‌സ് തോമസ് അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ശ്രീ ഗിരീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് തെളി നീരൊഴുകും നവകേരളം ക്യാമ്പയിന്‍ വിശദീകരിക്കുകയും, ജലപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും പരിപാടിയിലെ മുഴുവന്‍ ജനങ്ങളും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റിയാനസ് സുബൈര്‍, ജൂനിയര്‍ സൂപ്രണ്ട് പ്രവീണ്‍ ,വി ഇ ഒ വിനോദ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോണ ഫ്രാന്‍സീസ്,മെമ്പര്‍മാരായ വനജ വിജയന്‍ , ഏലിയാമ്മ കണ്ടത്തില്‍, പഞ്ചായത്ത് സീനീയര്‍ ക്ലര്‍ക്ക് ഷമീര്‍ പി ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരി വ്യവസായികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോടഞ്ചേരി ഗവണ്‍മെന്റ് കോളേജിലെ എന്‍ സി സി യൂണിറ്റിലെ വിദ്യാര്‍ത്ഥികളുടെ സഹകരണം ശുചീകരണ യജ്ഞത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. ശുചീകരണ യജ്ഞം ഇതിലൂടെ പൊതുജനങ്ങളെ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും പുതുതലമുറയെ ഹരിത പ്രോട്ടോകോള്‍ അനുസരിച്ചു ദൈനംദിനജീവിതത്തില്‍ ഇടപെടുവാനും പ്രചോദനം നല്‍കുന്നതും ജലാശയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.







