കർഷകർ കോടഞ്ചേരി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.

കോടഞ്ചേരി : തുഷാരഗിരി സ്വദേശത്തെ കർഷകരിൽ നിന്നും ഭൂനികുതി സ്വീകരിക്കാത്തതിനെതിരെയും,മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ കേരളത്തിൽ മാത്രം ഭൂനികുതി വർദ്ധിപ്പിച്ചതിനെതിരെയും ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൺ ഇന്ത്യ വൺ പെൻഷൻ, നീതി സേന എന്നീ സംഘടനകൾ സംയുക്തമായി കോടഞ്ചേരി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി.
40 വർഷത്തിലധികമായി നികുതി സ്വീകരിച്ചു കൊണ്ടിരുന്നതും പലവിധ നാണ്യവിളകൾ കൃഷി ചെയ്തുകൊണ്ടിരിക്കുന്നതുമായ ഭൂമികളുടെ നികുതി സ്വീകരിക്കാതെ അന്യാധീനപ്പെടുവാൻ പോകുന്നത്.
റവന്യൂ വകുപ്പും വനം വകുപ്പുമായി ചേർന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണിതെന്നും കൃഷിഭൂമി വനഭൂമിയാക്കി കാർബൺ ഫണ്ട് തട്ടിയെടുക്കാനുള്ള ഗൂഢനീക്കമാണിതെന്നും ഈ വഞ്ചനയ്ക്കെതിരെ കർഷകരെ സംഘടിപ്പിച്ച് മരണം വരെ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും മുഖ്യപ്രഭാഷകൻ അലക്സാണ്ടർ പ്ലാപറമ്പിൽ വ്യക്തമാക്കി.
ഫാർമേഴ്സ് റിലീഫ് ഫോറം മുൻ ജില്ലാ ചെയർമാൻ ബേബി ഊട്ടുപുര ധർണ ഉദ്ഘാടനം ചെയ്തു. അബ്രഹാം വാമറ്റം, ബിൻസു തിരുമല, സാലസ്, ടോമി മറ്റത്തിൽ എന്നിവർ സംസാരിച്ചു.







