Mukkam

ഡിവൈഎഫ്ഐ മാർച്ച് നടത്തി

മുക്കം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് ഓഫിസ് മാർച്ചിൽ സംഘർഷാവസ്ഥ. പഞ്ചായത്ത് ഓഫിസിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചതാണ് ഉന്തും തള്ളിലും കലാശിച്ചത്.

വൈസ് പ്രസിഡന്റിന് പുറമേ ദലിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മൽ ഉൾപ്പെടെ 4 പേർക്കെതിരെയാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്. പെരുമണ്ണ ബാങ്കിൽ സമാനമായ തട്ടിപ്പു നടത്താൻ ശ്രമിച്ച് പിടിയിലായ വിഷ്ണുവും സന്തോഷ് കുമാറും നേരത്തേ റിമാൻഡിലാണ്. കൂടാതെ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനിയും അറസ്റ്റിലായിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ഇ.അരു ൺ ഉദ്ഘാടനം ചെയ്തു. അഖി‍ൽ കണ്ണാംപറമ്പിൽ, പി.പി.സന ഫാത്തിമ, പി.കെ.സജിത്ത്, ടി.ദി‍ൽഷാദ്, എ.പി.അയൂബ്, പ്രവീ‍ൺലാൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button