Mukkam

മുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

മുക്കം :24.2 ലക്ഷം രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് നടന്ന മുക്കം കൊടിയത്തൂർ ബാങ്കിലെ അപ്രൈസറായ മുക്കം പന്നിക്കോടു പരവരയിൽ മോഹൻദാസിനെ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 

രാവിലെ 11 മണിയോടെയാണ് കോഴിക്കോട് ക്രൗൺ തിയേറ്ററിന് സമീപം ഇയാളെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. 
രണ്ടു കൈകളും ട്രെയിനിന് അടിയിൽപ്പെട്ട് അറ്റുപോയ നിലയിലായിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഡോക്ടറെ കാണാനാണെന്നും പറഞ്ഞ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണന്ന് ബന്ധുക്കൾ പറഞ്ഞു

Related Articles

Leave a Reply

Back to top button