Puthuppady

ജി എച് എസ് പുതുപ്പാടി എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീ സ്വയം സുരക്ഷാ പരിശീലന പരിപാടിക്ക്‌  തുടക്കമായി

പുതുപ്പാടി : ജി എച് എസ് പുതുപ്പാടി എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്ത്രീ സ്വയം സുരക്ഷാ പരിശീലന പരിപാടിക്ക്‌  തുടക്കമായി.
സമൂഹത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ച് വരുന്ന പല തരത്തിലുള്ള അതിക്രമങ്ങൾക്ക് സ്വയം പ്രതിരോധം എന്ന നിലക്കാണ് സ്ത്രീകളെ പ്രാപ്തരാക്കുന്നത്.

സ്കൂളിൽ വച്ചു നടക്കുന്ന രണ്ടു ദിവസത്തെ പരിശീലന പരിപാടിയിൽ ഒട്ടേറെ വാദ്യാർഥിനികളും, അമ്മമാരും പങ്കെടുത്തു. കോഴിക്കോട് റൂറൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീമതി ഷീജ, ശ്രീമതി ജീജ ശ്രീമതി ബിൻസി എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി. PTA പ്രസിഡന്റ് ശിഹാബ് അടിവാരം അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഇ. ശ്യാംകുമാർ സ്വാഗതവും ACPO അജില ടീച്ചർ നന്ദിയും അർപ്പിച്ചു.

Related Articles

Leave a Reply

Back to top button