Karassery
കക്കാട് വില്ലേജ് ഓഫീസിന്റെ മതിൽ തകർന്നു

കാരശ്ശേരി : കനത്തമഴയിൽ കക്കാട് വില്ലേജ് ഓഫീസിന്റെ ചുറ്റുമതിൽ ഇടിഞ്ഞുതകർന്നു. തൊട്ടടുത്ത വീട്ടുമുറ്റത്തേക്കാണ് മതിൽവീണത്.
വീട്ടുമുറ്റത്ത് ആരുമില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. പുതുതായി നിർമിച്ച വില്ലേജ് ഓഫീസാണിത്. എന്നാൽ മതിൽ പുതുക്കിപ്പണിതിരുന്നില്ല. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, പഞ്ചായത്തംഗം കുഞ്ഞാലി മമ്പാട്ട് എന്നിവർ സന്ദർശിച്ചു.