മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ കാരശ്ശേരി പഞ്ചായത്ത് ശുചീകരണം തുടങ്ങി

കാരശ്ശേരി : മഴക്കാല പകർച്ചവ്യാധികളെ തടഞ്ഞുനിർത്താൻ ലക്ഷ്യമിട്ട് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് നടപടികൾ ആരംഭിച്ചു. ആദ്യനടപടിയായി മെഗാ ശുചീകരണപ്രവൃത്തിക്ക് തുടക്കമായി.
ശനിയാഴ്ച എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പാലംമുതൽ ആദംപടിവരെയുള്ള ആറുകിലോമീറ്റർ റോഡിന്റെ ഇരുവശവുമാണ് ശുചീകരിച്ചത്. വരുംദിവസങ്ങളിൽ പഞ്ചായത്തിലെ മുഴുവൻ വാർഡിലും ശുചീകരണപ്രവർത്തനങ്ങൾ നടക്കും.
ഹരിതകർമസേന, ആശവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പുതൊഴിലാളികൾ, വ്യാപാരികൾ, ആനയാംകുന്ന് സ്കൂൾ വിദ്യാർഥികൾ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ എന്നിവർ ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുത്തു.
മെഗാ ശുചീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് എം. ദിവ്യ, സവാദ് ഇബ്രാഹീം, അബ്ദുൽ ആരിഫ്, സജി തോമസ്, ടി.എം. ജാഫർ, എൻ.കെ. അൻവർ, സുനില കണ്ണങ്കര, സുബൈദ, സരിത, ഷെറിൽ, ഷാജി, സുരേഷ്, ഉദ്യോഗസ്ഥരായ, ലിയ, ഷൈമ, ബിന്ദു, ജമീല, സെഫിയ, ഷാഫി, വ്യാപാരികൾ, ആനയാംകുന്ന് സ്കൂൾ വിദ്യാർഥികൾ, പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവരും സംബന്ധിച്ചു.







