Koodaranji

ദുരന്തനിവാരണം: അടിയന്തര യോഗം ചേർന്നു

കൂടരഞ്ഞി: മഴക്കെടുതി ശക്തമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കെണ്ട മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ നടന്നു.

മഴ കെടുതി തടയാൻ സ്വീകരിക്കെണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കൽ, എന്നിവ സംബദ്ധിച്ച് യോഗം ചർച്ച ചെയ്യ്തു.
സുരക്ഷ പ്രവർത്തനത്തിനുള്ള RRT, ERT പുനസംഘടിപ്പിക്കുന്നതിനും മഴക്കാല രോഗങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ റോസിലി ജോസ്, വി എസ് രവീന്ദ്രൻ, എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ, ആദർശ് ജോസഫ്, ബാബു മൂട്ടോളി, ജോസ് തോമസ്, മോളി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻസു,വില്ലേജ് ഓഫീസർ  മണി, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ്, കൃഷി ഓഫീസർ  മുഹമ്മദ് പി എം, അസിസ്റ്റന്റ് എൻജിനീയർ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി എസ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button