Karassery

കാരശ്ശേരി സൂപ്പർലീഗ് സീസൺ ആറിന് തുടക്കമായി

കാരശ്ശേരി : കാരശ്ശേരിയിലെ യുവനിരയെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന് തുടക്കമായി. ആറുടീമുകൾ മാറ്റുരയ്ക്കുന്ന കാരശ്ശേരി സൂപ്പർലീഗ് സീസൺ ആറിൽ ഓൾഡ് ഈസ് ഗോൾഡും എലൈറ്റ് എഫ്‌.സിയുംതമ്മിൽ നടന്ന ആദ്യമത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം കെ.സി.സി. റസിൽമോൻ, പി. രജീഷ് എന്നിവർ ഗോളടിച്ച് നിർവഹിച്ചു. മാനു എണ്ണപ്പാടം അധ്യക്ഷനായി.

ചടങ്ങിൽ അർഷക്, ഷാദിൽ, മുബഷീർ കളത്തിങ്ങൽ, മസൂദ്, എം.പി. ശംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button