Mukkam

അധ്യാപകർക്കും അങ്കണവാടി പ്രവർത്തകർക്കും യാത്രയയപ്പ് നൽകി

മുക്കം : സർവീസിൽനിന്ന്‌ വിരമിക്കുന്ന നഗരസഭയിലെ അധ്യാപകർക്കും അങ്കണവാടി പ്രവർത്തകർക്കും യാത്രയയപ്പ് നൽകി. നഗരസഭയിലെ സ്കൂളുകളിൽനിന്ന് എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു. വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരമായി മികച്ചയിനം വരിക്കപ്ലാവിൻതൈകളാണ് നൽകിയത്. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ കൈമാറി.

ഈ വർഷം 23 അധ്യാപകരാണ് മുക്കം നഗരസഭയിൽനിന്ന്‌ വിരമിക്കുന്നത്. 197 കുട്ടികൾ മെഡലിന്‌ അർഹരായി. ‘സഹർഷം’ എന്ന പേരിൽ നടത്തിയ പരിപാടി നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി അധ്യക്ഷയായി.

വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർമാരായ മധു, ഗഫൂർ കല്ലുരുട്ടി, വി. കുഞ്ഞൻ, വേണുഗോപാലൻ, അബ്ദുൾ ഗഫൂർ, അശ്വതി സനൂജ്, ജോഷില സന്തോഷ്, ഫാത്തിമ കൊടപ്പന, റംല ഗഫൂർ, അനിതകുമാരി, രജനി, ബിന്ദു, സാറ കൂടാരം, ബിജുന എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button