Thiruvambady

പട്ടിക വർഗ ഉപപദ്ധതിയിൽ നൂറുമേനി. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന് പുരസ്ക്കാരം

തിരുവമ്പാടി : 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ ഉപപദ്ധതിയിൽ നൂറു ശതമാനം തുക ചിലവയിച്ചതിന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പുരസ്ക്കാരം നേടി.

തൃശൂർ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്ററിൽ നിന്നും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അസി.സെക്രട്ടറി ടി മനോജ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

പദ്ധതിയുടെ ഭാഗമായി ട്രൈബൽ ആയുർവേദ പരിചരണം, ഗോത്ര സാരഥി വിദ്യാഭ്യാസ പദ്ധതി, ട്രൈബൽ മെഡിക്കൽ ക്യാമ്പ്, കട്ടിൽ വിതരണം, കുട്ടികൾക്ക് പോഷകാഹാര പദ്ധതി,ലൈഫ് ഭവന പദ്ധതി പഞ്ചായത്ത് വിഹിതം നൽകൽ എന്നി പ്രവർത്തനങ്ങളാണ് നടത്തിയത്

Related Articles

Leave a Reply

Back to top button