Mukkam

ര​ണ്ട​ര വ​ർ​ഷത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ മു​ക്കം സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം ഇ​ട​തു​മു​ന്ന​ണി പി​ടി​ച്ചെ​ടു​ത്തു

മു​ക്കം: നാ​ലു പ​തി​റ്റാ​ണ്ടി​ന് ശേ​ഷം മു​ക്കം സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണം ഇ​ട​തു​മു​ന്ന​ണി പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട​ര വ​ർ​ഷം നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കോ​ഴി​ക്കോ​ട് ആ​ർ​ബി​റ്റേ​ഷ​ൻ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ചേ​ർ​ന്ന ആ​ദ്യ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ കെ.​ടി. ബി​നു​വി​നെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യും അ​ബ്ദു​ൾ അ​സീ​സി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബാ​ങ്ക് ഭ​ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച ഒ.​കെ. ബൈ​ജു, എ.​എം. അ​ബ്ദു​ള്ള, ഷ​റ​ഫു​ദ്ദീ​ൻ, എം.​കെ. മു​നീ​ർ, വി.​എ. നൗ​ഷാ​ദ്, എം.​വി. ഷാ​ജ​ൻ, പി.​യു. സാ​ഹി​ർ, എം.​പി. ഷം​സു​ദ്ദീ​ൻ, കെ. ​ഷ​മീ​റ, ഇ.​കെ. റു​ബീ​ന, ഷീ​ന സു​ധാ​ക​ര​ൻ എ​ന്നി​വ​ർ അ​യോ​ഗ്യ​രാ​ണെ​ന്ന് ആ​ർ​ബി​റ്റേ​ഷ​ൻ കോ​ട​തി വി​ധി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രി​ച്ച് ജ​യി​ച്ച ചി​ല ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും ചി​ല ഡ​യ​റ​ക്ട​ർ​മാ​രെ പി​ന്തു​ണ​ച്ച​വ​രു​ടെ​യും പേ​ര് നി​ർ​ദേ​ശി​ച്ച​വ​രു​ടെ​യും പേ​ര് അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​റി​ൽ ഇ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ആ​ർ​ബി​റ്റേ​ഷ​ൻ കോ​ട​തി ഇ​വ​രെ അ​യോ​ഗ്യ​രാ​ക്കി​യ​ത്. വി​ധി വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ട​തു മു​ന്ന​ണി അം​ഗ​ങ്ങ​ൾ യോ​ഗം ചേ​ർ​ന്ന് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ലെ പ​തി​മൂ​ന്നം​ഗ ഭ​ര​ണ സ​മി​തി​യി​ലെ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ പി.​ടി ബാ​ല​ന്‍റെ​യും എ​ട​ക്ക​ണ്ടി വി​ശ്വ​ന്‍റെ​യും അം​ഗ​ത്വം കോ​ട​തി ശ​രി​വ​ച്ചു. ബാ​ങ്കി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു പി.​ടി. ബാ​ല​ൻ. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പി.​ടി. ബാ​ല​നും എ​ട​ക്ക​ണ്ടി വി​ശ്വ​നും ഇ​ട​ത് അം​ഗ​ങ്ങ​ൾ ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ട​ക്ക​ണ്ടി വി​ശ്വ​ൻ കൂ​ടി പ​ങ്കെ​ടു​ത്ത ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും ഏ​ക​ക​ണ്ഠ​മാ​യ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2018 ന​വം​ബ​ർ പ​ന്ത്ര​ണ്ടി​ന് ന​ട​ന്ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യി​ലെ ഡ​യ​റ​ക്ട​ർ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് മ​ത്സ​രി​ച്ച എ​ൽ​ഡി​ഫ് അം​ഗ​ങ്ങ​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
അ​ഡ്മി​ഷ​ൻ ര​ജി​സ്റ്റ​റി​ൽ പേ​രി​ല്ലാ​ത്ത ഇ​വ​രെ മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് കാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ത​ന്നെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​രോ​പ​ണം റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അം​ഗീ​ക​രി​ച്ചു. ഇ​തി​നെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​നെ സ​മീ​പി​ച്ചെ​ങ്കി​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ ന​ട​പ​ടി സിം​ഗി​ൾ ബെ​ഞ്ച് ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കു​ക​യും മ​ത്സ​രി​ക്കാ​ൻ താ​ത്കാ​ലി​ക അ​നു​മ​തി വാ​ങ്ങു​ക​യു​മാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് പാ​ന​ലി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും വി​ജ​യി​ക്കു​ക​യും ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​വും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ കേ​സ് തു​ട​രു​ക​യാ​യി​രു​ന്നു. സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ആ​ർ​ബി​റ്റേ​ഷ​ൻ കോ​ട​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി

Related Articles

Leave a Reply

Back to top button